വിവാഹം കഴിഞ്ഞ് ആദ്യ രാത്രി കഴിഞ്ഞാല്‍ ബന്ധപ്പെട്ടില്ലെങ്കിലും ഇദ്ദ നിര്‍ബന്ധമാണോ؟.

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബ് പ്രകാരം സംയോഗമോ ഹലാലായ രൂപത്തില്‍ ഇന്ദ്രിയം സ്ത്രീയുടെ ഗുഹ്യവയവത്തില്‍ പ്രവേശിപ്പിക്കല്‍ കൊണ്ടോ ആണ് ഇദ്ദ നിര്‍ബന്ധമാവുക. ഇത്തരം പ്രവര്‍ത്തനങ്ങളില്ലാതെ സമാഗമം കൊണ്ട് മാത്രം ഇദ്ദ നിര്‍ബന്ധമാവില്ല. മറ്റു മദ്ഹബുകള്‍ പ്രകാരം സംയോഗം നടന്നില്ലെങ്കിലും ശരീഅത് അനുവദിച്ച രഹസ്യ സംഗമം (خلوة) കൊണ്ട് തന്നെ ഇദ്ദ നിര്‍ബന്ധമായിത്തീരുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter