ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ അനുവദനീയമാണോ ?

ചോദ്യകർത്താവ്

ശിഹാബുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹലാലായ സമ്പത്ത് ഉപയോഗിച്ച് ഹലാലായ സാധനങ്ങള്‍ കൈപറ്റുന്നതിനു വിരോധമില്ല. പക്ഷെ ഇവിടെ കച്ചവടത്തിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കച്ചവടം നടക്കുമ്പോള്‍ വാങ്ങുന്ന സാധനം കാണല്‍ നിര്‍ബന്ധമാണ്. മറഞ്ഞ വസ്തു കച്ചവടം ചെയ്യുന്നത് അനുവദനീയമല്ല. ഇങ്ങനെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു ശേഷം കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രം വാങ്ങുന്ന സംവിധാനമേ ഇത്തരം ഷോപ്പിംഗുകളില്‍ അനുവദനീയമാവൂ. പറയപ്പെട്ട ശര്‍തുകള്‍ പാലിക്കാത്ത വിധമുള്ള ഷോപ്പിംഗ് അനുവദനീയമല്ല. ശാഫിഈ മദ്ഹബ് പ്രകാരമാണ് മുമ്പ് പറഞ്ഞത്. എന്നാല്‍ മറ്റു മൂന്ന് മദ്ഹബ് പ്രകാരവും കാണാത്ത സാധനങ്ങള്‍ എന്താണ് വസ്തു എന്നറിഞ്ഞാല്‍ വില്‍പന ശരിയാവുന്നതാണ്. ഈ അഭിപ്രായമനുസരിച്ച് കണ്ടു കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മടക്കി നല്‍കാനുള്ള അവകാശവുമുണ്ട്. കാണാതെ വില്‍പന നടക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ സാധനം ഇഷ്ടമായില്ലെങ്കില്‍ തിരിച്ച് നല്‍കാനുള്ള ഒപ്ഷന്‍ നല്‍കുന്നുവെങ്കില്‍ അത് ശരിയാണെന്ന് പറയാം. അത്തരം ഒപ്ഷന്‍ ഇല്ലെങ്കില്‍ ആ മദ്ഹബുകള്‍ക്കനുസരിച്ചും കച്ചവടം ശരിയല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter