മഹര്‍ പെണ്ണിന് അവകാശപ്പെട്ടതാണോ അതോ പെണ്ണിന്റെ പിതാവിന് അവകാശപ്പെട്ടതാണോ? നികാഹിന്റെ പദത്തില്‍ നിന്ന് അത് പിതാവിനു അവകാശപ്പെട്ടതാണെന്ന് തോന്നുന്നു?

ചോദ്യകർത്താവ്

ഫാറു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹര്‍ ഭാര്യയുടെ സ്വന്തം സമ്പത്തില്‍ പെട്ടതാണ്. അതവളുടെ അവകാശവുമാണ്. അവളുടെ പിതാവിനോ ഭര്‍ത്താവിനോ അതില്‍ അവകാശമില്ല. സ്ത്രീക്ക് ലഭിക്കുന്ന മഹ്‍ര്‍ പിതാക്കള്‍ സ്വന്തമാക്കിയിരുന്ന സമ്പ്രദായത്തെ നിരോധിച്ചു കൊണ്ടാണ് وآتوا النساء صدقاتهن نحلة സ്ത്രീകള്‍ക്ക് അവരുടെ മഹ്‍ര്‍ നിര്‍ബന്ധമായും നല്‍കുക എന്ന ആയത് ഇറങ്ങിയത്. നികാഹിന്റെ പദത്തിനു മഹ്റ് പിതാവിനു അവകാശപ്പെട്ടതാണ് എന്ന നിലയില്‍ അര്‍ത്ഥം നല്‍കരുത്. അങ്ങനെ ഒരു അര്‍ത്ഥം ആ പദത്തിനില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter