എന്റെ ഭാര്യയുടെ പല്ലിന്റെ രണ്ടു വരികളും ഒരു ലെവലില്‍ അല്ലാത്തത് കൊണ്ട് മേല്‍ ചുണ്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നത് ഒരു ന്യൂനതയായി തോന്നുന്നു ചെറുപ്പത്തിലാണെങ്കില്‍ ഇത് ക്ലിപ്പ് ഇട്ടു ശരിയാക്കാമായിരുന്നു എന്നാണു ഡോക്ടര്‍ പറഞ്ഞത്. വലുതായത് കൊണ്ട് സര്‍ജറി ചെയ്യണം ഇത് അനുവദനീയമാണോ

ചോദ്യകർത്താവ്

അബ്ദുല്‍ ജലീല്‍ പയ്യോളി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വെറും സൌന്ദര്യം ലക്ഷ്യം വെച്ചുള്ള പ്ലാസ്റ്റിക് സര്‍ജറികള്‍ അനുവദനീയമല്ല. സൌന്ദര്യ വര്‍ദ്ധനവിന് മാത്രം വേണ്ടിയുള്ള സര്‍ജറികള്‍ അള്ളാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുകയാണ് എന്ന കാരണത്താല്‍ അത് നിഷിദ്ധമാണ്. മാത്രമല്ല തന്റെ ശരീരത്തില്‍ നിന്ന് അത്യാവശ്യമില്ലാതെ ഭാഗങ്ങള്‍ മുറിച്ചെടുക്കുന്നത് നിഷിദ്ധമാണെന്ന് ഫുഖഹാഅ് വിശദീകരിക്കുന്നു. ചോദ്യത്തില്‍ പറയപ്പെട്ട പോലെ സാധാരണ പ്രകൃതി വിരുദ്ധമായി മനുഷ്യനില്‍ ഉണ്ടാവുന്ന ന്യൂനതകള്‍ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം സര്‍ജറികള്‍ ആകാവുന്നതാണ്. കാരണം ഇവിടെ ലക്ഷ്യം സൌന്ദര്യ വര്‍ദ്ധനവിനപ്പുറം ഒരു ന്യൂനത ഇല്ലായ്മ ചെയ്യലാണല്ലോ. ന്യൂനതയുണ്ടാക്കുന്ന മുഴകള്‍ കൂടുതലുള്ള അവയവങ്ങള്‍ എന്നിവ മുറിച്ച് കളയാമെന്ന് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. പക്ഷെ ഇത് ഹലാലാവണമെങ്കില്‍  അത്  മുറിച്ച് കളയുന്നത് മുറിക്കാതെ നിര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ അപകടമാവാതിരിക്കണം. മുറിച്ച് കളയല്‍ അപകടമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ അനുവദനീയമാവുകയില്ല. എണ്ണപ്പെടുന്ന ന്യൂനതയില്ലാതെ വെറും ഭംഗിക്ക് വേണ്ടി മാത്രമാണെങ്കില്‍ ഇത്തരം സര്‍ജറികള്‍ അനുവദനീയമാവില്ല. കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter