എന്താണ് കൈകൂലി?

ചോദ്യകർത്താവ്

ബദ്റുല്‍ മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാനായി അവര്‍ക്ക് നല്‍കുന്ന തുകയാണ് കൈകൂലി. സത്യസന്ധമായ വിധിയില്‍ നിന്ന് തടയാനോ അല്ലെങ്കില്‍ സത്യസന്ധമല്ലാത്ത രീതിയില്‍ വിധി നടപ്പാക്കാനോ ആയി നല്‍കകപ്പെടുന്ന തുകയാണ് കൈകൂലിയെന്നാണ് പണ്ഡിതര്‍ അതിനു നിര്‍വചനം പറഞ്ഞത്. ഇത് ഹറാമാണ്. കൈകൂലി നല്‍കുന്നവനേയും വാങ്ങുന്നവനേയും അള്ളാഹു ശപിച്ചിരിക്കുന്നുവെന്ന്  നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter