ളിഹാര്‍ നെ കുറിച്ച വായിച്ചു...ഭാര്യയെ ഉമ്മയോട് സദൃശപ്പെടുത്തി പറയാന്‍ പാടില്ല എന്ന്....ഇടക്ക് ഭാര്യയും ഞാനും പരസ്പരം നീ എന്റെ കുട്ടിയാണ് എന്നും അവള്‍ തിരിച്ചും പറയാറുണ്ട് ഇതില്‍ പ്രശ്നമുണ്ടോ?

ചോദ്യകർത്താവ്

റഫ്സല്‍ മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യയോട് എന്റെ മകളേ അല്ലെങ്കില്‍ നീ എന്റെ മകളാണ് എന്ന് പറയുന്നത് വയസ് കൊണ്ട് നോക്കുമ്പോള്‍ ഭാര്യ മകളാവാനുള്ള സാധ്യതയുണ്ടെങ്കില്‍ ത്വലാഖിന്റെ കിനായതിന്റെ പദമാണ്. അഥവാ അത് കൊണ്ട് തമ്മില്‍ ബന്ധം വേര്‍പിരിക്കലാണ് അല്ലെങ്കില്‍ യഥാര്‍ത്ഥ മകള്‍ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ മാത്രമേ വേര്‍പിരിയല്‍ സംഭവിക്കൂ. മറിച്ച് ഭാര്യയോടുള്ള സ്നേഹലാളനകള്‍ കൊണ്ടാണ് ഇത്തരം പദപ്രയോഗമെങ്കില്‍ അത് ത്വലാഖിന്റെയോ ളിഹാറിന്റെയോ പദമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter