മുടി മുറിക്കാനും താടി ഒപ്പിക്കാനും പ്രത്യേക ദിവസങ്ങള് സുന്നത്തോ കരാഹത്തോ ഉണ്ടോ?

ചോദ്യകർത്താവ്

സൈനല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഖം വെട്ടുക, നീക്കാന്‍ കല്‍പിക്കപ്പെട്ട മുടികള്‍ നീക്കുക എന്നിവ വെള്ളിയാഴ്ച ചെയ്യല്‍ പ്രത്യേകം സുന്നതാണ്. താടി ഒപ്പിക്കുകയെന്നത് ഇസ്‍ലാമില്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യം തന്നെയല്ല. മുടി മുറിക്കലും മുറിക്കാതിരിക്കലും സുന്നതായ കര്‍മ്മമല്ല. മുടി വെട്ടുന്നുവെങ്കില്‍ എല്ലാ ഭാഗവും വെട്ടുക അല്ലെങ്കില്‍ വെട്ടാതെ വളര്‍ത്തുക എന്നാണ് ഇസ്‍ലാമിന്റെ കാഴ്ച്പ്പാട്. വളര്‍ത്തുന്നുവെങ്കില്‍ മുടിയെ ആദരിച്ച് ചീകി വെക്കലും സുന്നതാണ്. അതിനു സാധിക്കാത്തവനെ സംബന്ധിച്ചിടത്തോളം അത് വെട്ടുന്നതാണ് നല്ലത്. എല്ലാ നിലക്കുള്ള ഭംഗിയാവലും വെള്ളിയാഴ്ച സുന്നതാണ് എന്ന നിലയില്‍ മുടി മോടി കൂട്ടലും വെള്ളിയാഴ്ച നല്ലത് തന്നെ. അതിനപ്പുറം മുടി വെട്ടാന്‍ സുന്നതായ ഒരു ദിവസം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter