നഖത്തിനുള്ളിലെ ചെളിയും ചെവിയിലെ ചെപ്പിയും വുദു, ജനബത്കുളി എന്നിവക്ക് തടസ്സമാണോ?

ചോദ്യകർത്താവ്

ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഖത്തിനടിയിലേക്ക് വെള്ളമെത്തിക്കല്‍ നിര്‍ബന്ധമാണ്. അത് കൊണ്ട് തന്നെ നഖത്തിനടിയില്‍ വെള്ളം ചേരുന്നതിനു തടസ്സമാവുന്ന ചെളിപോലോത്തവ നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്. ചെവിയുടെ പുറമെ കാണുന്ന ഭാഗം മാത്രമേ കഴുകേണ്ടതുള്ളൂ, ഉള്‍ഭാഗം കഴുകേണ്ടതില്ല. അതിനാല്‍ ചെവിക്കുള്ളിലെ ചെപ്പി പോലോത്ത അഴുക്കുകള്‍ നീക്കം ചെയ്യല്‍ നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter