ഹനഫീ മദ്ഹബ് പ്രകാരം നിസ്കാരത്തില്‍ സ്ത്രീയുടെ കാല്‍പാദം ഔറത് ആണോ?

ചോദ്യകർത്താവ്

ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹനഫീ മദ്ഹബ് പ്രകാരം സ്ത്രീയുടെ കാല്‍പാദങ്ങള്‍ മുഖം പോലെ ഔറതില്‍ പെട്ടതല്ല. ഇങ്ങനെ ഇമാം അബൂ ഹനീഫ (റ) തങ്ങള്‍ പറഞ്ഞതായി ഇമാം നവവി (റ) തന്റെ മജ്മൂഇല്‍ പറയുന്നുണ്ട്. ഹനഫീ പണ്ഡിതനായ ഇബ്നു ആബിദീന്‍ തന്റെ ഹാശിയയില്‍ സ്ത്രീകളുടെ പാദം നിസ്കാരത്തിലെ ഔറതല്ലയെന്നതാണ് മുഅ്തമദ് എന്നും പ്രസ്താവിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter