പല്ല് എടുത്തതിനു ശേഷം രക്തം നല്ലത് പോലെ വരുന്നുണ്ട് , ഇത് നിസ്ക്കാരത്തെ ബാധിക്കുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്‍പം രക്തം മാത്രമേ ഉള്ളൂവെങ്കില്‍ അത് പൊറുക്കപ്പെടും അതുമായി നിസ്കകരിക്കാം. ഊനില്‍ നിന്ന് കൂടുതലായി രക്തം വരുന്നുവെങ്കില്‍ രക്തം നില്‍കുന്ന അവസരത്തിലേക്ക് ഖളാആവാത്ത നിലയില്‍ നിസ്കാരം പിന്തിപ്പിക്കണം. അങ്ങനെ നിസ്കരിക്കാന്‍ സമയം ലഭിക്കാത്ത വിധം രക്തം ഒലിച്ച് കൊണ്ടിരിക്കുന്നുവെങ്കില്‍ അത് പൊറുക്കപ്പെടുന്നതാണ്. അഥവാ ആ രക്തം വിഴുങ്ങാതെ വസ്ത്രത്തിലേക്കൊ മറ്റോ തുപ്പിക്കൊണ്ട് നിസ്കരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter