തവസ്സുമും ഫിറാസത്തും ഒന്ന് വിശദീകരിക്കുമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. اتَّقُوا فِرَاسَةَ الْمُؤْمِنِ ، فَإِنَّهُ يَنْظُرُ بِنُورِ اللَّهِ സത്യ വിശ്വാസിയുടെ ഫിറാസതിനെ നിങ്ങള്‍ സൂക്ഷിക്കുക. അള്ളാഹുവിന്റെ പ്രകാശം കൊണ്ടാണ് മുഅ്മിന്‍ നോക്കുന്നത്. മറ്റുള്ളവരുടെ ഹൃദയത്തിലുള്ളത് കാണാനുള്ള കഴിവിനാണ് ഫിറാസത് എന്ന് പറയുന്നത്. ഒരാളെ കണ്ടാല്‍ അദ്ദേഹം എന്ത് ജോലി ചെയ്യുന്നു തുടങ്ങി എല്ലാം ഇത്തരം കഴിവുള്ളവര്‍ക്ക് പറയാം സാധിക്കും. ഇമാം ശാഫിഈ (റ) അത്തരത്തില്‍ ഒരാളായിരുന്നു. അബ്ദുല്‍ ഹമീദ് എന്നവര്‍ പറയുന്നു. ഞാനും ഇമാം ശാഫിഈയും അബ്ത്വഹില്‍ ഒരാളെ കണ്ടു. അപ്പോള്‍ ഞാന്‍ ശാഫിഈ (റ) യോട് പറഞ്ഞു. അദ്ദേഹം എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് അടയാളം നോക്കി പറഞ്ഞു തരുമോ. അപ്പോള്‍ ശാഫിഈ (റ) പറഞ്ഞു അദ്ദേഹം ആശാരിയോ ഗൈലറോ ആണ്. അബ്ദുല്‍ ഹമീദ് എന്നവര്‍ പറയുന്നു. ഞാന്‍ അദ്ദേഹത്തോട് തന്റെ ജോലിയെ കുറിച്ച് അന്വേഷിച്ചും. അദ്ദേഹം പറഞ്ഞു: ഞാന്‍ ആശാരിയായിരുന്നു ഇപ്പോള്‍ ഞാന്‍ ടൈലറാണ്. ഇങ്ങളെ ഒരാളെ നോക്കി അയാള്‍ എന്ത് ചെയ്യുന്നു എന്തു ചെയ്തു എന്നെല്ലാം അടയാളങ്ങള്‍ നോക്കി പറയാന്‍ സാധിക്കുന്ന അള്ളാഹു സത്യവിശ്വാസികള്‍ക്ക് നല്‍കിയ കഴിവാണ് ഫിറാസത്. ഇതു തന്നെയാണ് തവസ്സുമും. തവസ്സുമിന് ചിന്തിക്കുന്ന ആളുകളെന്നും പണ്ഡിതന്മാര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. മൂന്ന്  വിധം ഫിറാസത് പണ്ഡിതന്മാര്‍ പരിചയപ്പെടുത്തുന്നുണ്ട്. ഫിറാസത് ഈമാനിയ്യ രിയാളിയ്യ ഖല്‍ഖിയ്യ.  ഒന്നാമത്തേത് മുഅ്മിനീങ്ങള്‍ക്ക് മാത്രം ലഭിക്കുന്നതാണ്. രണ്ടാമത്തേത് മുഅ്മിനിനും കാഫിറിനും ലഭിക്കും. അത് അഭ്യാസം ഉറക്ക് ഒഴിവാക്കല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മനസ്സിനെ ഏകീകരിക്കല്‍ തുടങ്ങിയ പരിശീലനമുറകളിലൂടെ ലഭിക്കുന്നതാണ്. ഖല്‍ഖിയ്യ എന്ന ഇനം മനുഷ്യന്റെ സൃഷ്ടിപ്പ് നോക്കി സ്വഭാവത്തെ മനസ്സിലാക്കുന്ന കലയാണ്. കാരണം സൃഷ്ടിപ്പും സ്വഭാവവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളത് കൊണ്ട് പരിചയസമ്പത്തിലൂടെയും മറ്റും അത് സാധിക്കുന്നതാണ്. ചെറിയ തലയുള്ളവന്‍ ബുദ്ധി കുറഞ്ഞവനാണ് എന്ന് പറയും പോലെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter