ഒരു വലിയ മനുഷ്യന് ആയിഷ (റ) മുലകൊടുക്കുമായിരുന്നു എന്നൊരു ഹദീസ് കണ്ടു, അതിന്റെ നിജസ്ഥിതി എന്ത്

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വലിയ മനുഷ്യന് മുല കൊടുത്താലും മുലകുടിബന്ധം സ്ഥിരപ്പെടുമെന്ന് ആഇശ (റ) അഭിപ്രായപ്പെടുമായിരുന്നു. വലിയവര്‍ക്ക് മുലകൊടുക്കുകയെന്നാല്‍ നേരിട്ടു നല്‍കുകയല്ല മറിച്ച് മുലപ്പാല്‍ പാത്രത്തില്‍ ശേഖരിച്ച് കൊടുക്കലാവാം എന്ന് പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആഇശ ബീവി (റ) മുലകൊടുത്തു എന്നല്ല മുലകൊടുക്കാന്‍ ഫത്‍വ നല്‍കിയിരുന്നു എന്നാണ് ഹദീസിലുള്ളത് എന്നാല്‍ ആഇശ (റ) പറഞ്ഞതിനെ മറ്റു പ്രവാചക പത്നിമാരെല്ലാം എതിര്‍ത്തിട്ടുണ്ട്. സഹ്‍ല ബിന്‍ത് സുഹൈല്‍ എന്ന സ്ത്രീ നബിതങ്ങളോട് വന്ന് പറഞ്ഞു. സാലിം എന്നവര്‍ എന്റെ അടുത്ത് വരാറുണ്ട് പക്ഷെ അബൂ ഹൂദൈഫ അത് വെറുക്കുന്നതായി മനസ്സിലാക്കുന്നു. അപ്പോള്‍ നബി പറഞ്ഞു. നീ അവനു മുലകൊടുക്കുക. ഞാന്‍ പറഞ്ഞു: അവന്‍ വലിയവനാണ്. അപ്പോള്‍ നബി (സ) ചിരിച്ചു കൊണ്ടു പറഞ്ഞു അവന്‍ വലിയവനാണെന്ന് എനിക്കറിയാം. ഈ ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഇശ ബീവി ഉമ്മു സലമയോട് കല്‍പിച്ചതായും ഹദീസില്‍ വന്നിട്ടുണ്ട്.  എന്നാല്‍ പ്രവാചക പത്നിമാര്‍ ആഇശ (റ) യോട് പറഞ്ഞു അത് സാലിമിനു മാത്രമായി നബി (സ്വ) തങ്ങള്‍ നല്‍കിയ വിട്ടുവീഴ്ചയാണ് അത് എല്ലാവര്‍ക്കുമുള്ളതല്ല. ഇങ്ങനെ തന്നെയാണ് ഉമ്മു സലമയും പറഞ്ഞത്. ഖുര്‍ആനിലും മുലകുടിയുടെ സമയം രണ്ട് വര്‍ഷമായി നിശ്ചയിച്ചിട്ടുണ്ട്. ശാഫീ ഇമാം അടക്കമുള്ള പണ്ഡിതര്‍ അത് സാലിം (റ) വിനു പ്രത്യേകമായ വിധിയാണെന്നും മറ്റുചില പണ്ഡിതര്‍ നേരത്തെ പറഞ്ഞ ഹദീസില്‍ വന്ന ഹുക്മ് മന്‍സൂഖ് ആണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter