ഹോമിയോ മരുന്നുകള്‍ കഴിക്കാമോ?

ചോദ്യകർത്താവ്

അസ്ഗര്‍ ബാബു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കള്ള് പോലോത്ത നജസായ വസ്തുക്കള്‍ അതിന്റെ തടിയോ നിറമോ അവശേഷിക്കാത്ത വിധം മരുന്നുകളില്‍ കലര്‍ത്തിയാല്‍ മറ്റു ശുദ്ധിയുള്ള മരുന്നുകള്‍ ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കാം. നീതിമാനായ ഡോക്ടര്‍ അറിയിച്ചത് പ്രകാരം വേഗത്തില്‍ ശിഫ ലഭിക്കാനും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതാണ് ഹോമിയോ ആയാലും മറ്റു മരുന്നുകളായാലും ആല്‍ക്കഹോള്‍ കലര്‍ത്തിയാല്‍ അതിന്റെ വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter