എന്താണ് അല്‍ബൈതുല്‍ മഅ്മൂര്‍?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭൂമിയിലെ കഅ്ബ പോലെ പവിത്രമായ ആകാശ ലോകത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ഗേഹമാണ് അല്‍ ബൈതുല്‍ മഅ്മൂര്‍. ദിവസവും എഴുപതിനായിരം മലക്കുകള്‍ അതിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് ഹദീസില്‍ കാണാം. നബി (സ) തന്റെ സ്വഹാബതിനോട് ചോദിച്ചു. നിങ്ങള്‍ക്ക് അല്‍ ബൈതുല്‍ മഅ്മൂര്‍ എന്നാല്‍ എന്താണെന്നറിയുമോ. അവര്‍ പറഞ്ഞു അള്ളാഹു വ റസൂലുഹൂ അഅ്‍ലം. അപ്പോള്‍ നബി പറഞ്ഞു അത് ആകാശത്തുള്ള മസ്ജിദാണ്. അതിനു നേരെ താഴെയാണ് കഅ്ബ. അല്‍ ബൈതുല്‍ മഅ്മൂര്‍ താഴേക്ക് വീണാല്‍ അത് കഅ്ബക്ക് മുകളിലായിരിക്കും വന്ന് പതിക്കുക (യെന്ന വിധം നേരെ കഅ്ബക്ക് മുകളിലാണ് അല്‍ ബൈതുല്‍ മഅ്മൂര്‍). ഓരോ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ നിസ്കരിക്കുന്നു. അവര്‍ അതില്‍ നിന്ന് പുറത്ത് വന്നാല്‍ രണ്ടാമത് അതില്‍ അവര്‍ പ്രവേശിക്കുകയില്ല. (അതിനുമാത്രം എണ്ണം മലക്കുകള്‍ ഉണ്ട്) അത് ഏഴാനാകാശത്തിലാണ് നില കൊള്ളുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter