സുഗന്ധത്തിന്റെ മഹത്വം വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുഗന്ധത്തെ നബി (സ) ഇഷ്ടപ്പെട്ടിരുന്നു. നബി (സ) പറയുന്നു. സുഗന്ധവും സ്ത്രീയും എനിക്കിഷ്ടമാണെങ്കിലും നിസ്കാരമാണ് എനിക്ക് കൂടുതല്‍ കുളിര്‍മ്മയേകുന്നത്. നബി (സ) പറയുന്നു ആര്‍ക്കെങ്കിലും സുഗന്ധം ഹദ്‍യ നല്‍കപ്പെട്ടാല്‍ അത് നിരസിക്കരുത്. അത് ചുമക്കാന്‍ എളുപ്പമുള്ളതും നല്ല വാസനയുള്ളതുമാണല്ലോ. സുഗന്ധത്തിന്റെ അടയാളം നബിയുടെ തലയില്‍ കാണാമായിരുന്നു എന്ന് ഹദീസിലുണ്ട്. സുഗന്ധം ഉപയോഗിക്കുന്നത് അമ്പിയാഇന്റെ ചര്യകളി‍ പെട്ടതാണെന്ന് പണ്ഡിതര്‍ പറഞ്ഞതായി കാണാം. സുഗന്ധത്തിന് ആരോഗ്യവും മറ്റു രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അത് മലക്കുകള്‍ ഇഷ്ടപ്പെടുമെന്നും പിശാചുക്കള്‍ക്ക് വെറുപ്പുമാണെന്നും പണ്ഡിതരുടെ വിശദീകരണത്തില്‍ കാണുന്നു. മുസ്‍ലിംകളുടെ സംഗമത്തിന്റെ സമയത്തും വെള്ളിയാഴ്ചയും പെരുന്നാള്‍ ദിവസവും ഇല്‍മിന്റെയും ദിക്റിന്റെയും സദസ്സിലും അതുപയോഗിക്കല്‍ പ്രത്യേകം സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter