പുരുഷന്മാരുടെ ശബ്ദമുള്ള mp3 സ്ത്രീകള്‍ക്ക് കേള്‍ക്കാമോ?

ചോദ്യകർത്താവ്

ശാലിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പുരുഷശബ്ദം കേള്‍ക്കുന്നതിനു സ്ത്രീക്ക് വിരോധമില്ല. നിസ്കാരത്തിനു ഇമാമായി നില്‍കുമ്പോഴും വാങ്കു വിളിക്കുമ്പോഴും പുരുഷശബ്ദം സ്ത്രീ കേള്‍ക്കുന്നുണ്ടല്ലോ. أنجشة എന്ന സ്വഹാബി ഉമ്മഹാതുല്‍ മുഅ്മിനീങ്ങള്‍ അടക്കമുള്ള യാത്രസംഘത്തില്‍ ഒട്ടകത്തെ തെളിക്കാന്‍ വേണ്ടി പാട്ടുപാടുമായിരുന്നു. അതിനാല്‍ പുരുഷന്റെ ഖുര്‍ആന്‍ പാരായണവും സ്ത്രീക്ക് കേള്‍ക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter