ആര്‍ത്തവ ഘട്ടത്തില്‍ ഒന്നിച്ചുറങ്ങുമ്പോഴോ മറ്റോ ഭര്‍ത്താവിന്റെ ശരീരം ഭാര്യയുടെ മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

യൂനുസ് മലപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവ സമയത്ത് മുട്ടുപൊക്കിളിനിടയിലുള്ള നിഷിദ്ധമാണെന്നാണ് ഇമാം നവവി (റ) തന്റെ പ്രസിദ്ധമായ മിന്‍ഹാജ് എന്ന കിതാബില്‍ പ്രബലമാക്കിയതെങ്കിലും നവവി (റ) തന്റെ തഹ്ഖീഖില്‍ പ്രബലമാക്കിയത് സംയോഗമല്ലാത്ത എല്ലാം അനുവദനീയമാണെന്നാണ്. اصْنَعُوا كُلَّ شَيْءٍ إلَّا النِّكَاحَ സംയോഗമല്ലാത്ത എല്ലാം ചെയ്ത് കൊള്ളുക എന്ന് മുസ്‍ലിമില്‍ ഹദീസ് ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ നവവി (റ) പ്രബലമാക്കിയത്. എന്നാല്‍ തുഹ്ഫ നിഹായ മുഗ്നി ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ കിതാബുകളിലൊക്കെ അത് ഹറാമാണെന്ന് വ്യക്തമായി പറയുന്നു. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് അതില്‍ നിന്ന് മാറി നില്‍കലാണ് അഭികാമ്യം. ഹറാമല്ല എന്ന പ്രബലമായ അഭിപ്രായമനുസരിച്ചും അത് കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter