ദിക്റുകള്‍ ചൊല്ലുമ്പോൾ 4444 എന്നതിന്റെ സംഖ്യ കണക്കു എങ്ങനെ വന്നതാണ്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിക്റുകള്‍ ചൊല്ലാന്‍ 4444 എന്ന പ്രത്യേക കണക്കില്ല. ഓരോ ദിക്റും അതിന് പ്രത്യേകം എണ്ണം പറഞ്ഞിട്ടുണ്ടെങ്കില്‍ അതനുസരിച്ചാണ് ചൊല്ലേണ്ടത്. അങ്ങനെ എണ്ണം പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദിക്റു ചൊല്ലുന്നവര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട എണ്ണം വെച്ചോ അല്ലാതെയോ ചൊല്ലാവുന്നതാണ്. 4444 എന്നത് നാരിയത് സ്വലാതിന് പ്രത്യേകമായി വന്ന എണ്ണമാണ്. നാരിയത് സ്വലാതിന്‍റെ പ്രത്യേകതകളും ശ്രേഷ്ടതകളും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും നന്മ പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter