മസ്ജിദുല്‍ ഹറമില്‍ വെച്ച് കുട്ടിയെ അടിച്ചാല്‍ പ്രായശ്ചിത്വം നല്‍കണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടികളെ അടിക്കുകയെന്നത് നല്ല കാര്യങ്ങള്‍ ശീലിപ്പിക്കാനാണെങ്കില്‍ അത് പുണ്യമാണ്. നബി (സ്വ) കല്‍പിച്ചതുമാണ്. ഇത്തരത്തിലുള്ള അടി മസ്ജിദുല്‍ ഹറാമില്‍ നിന്നായാലും മറ്റു സ്ഥലങ്ങളില്‍ നിന്നായാലും പ്രതിഫലാര്‍ഹമാണ്. പക്ഷെ അടിയുടെ നബി തങ്ങള്‍ കല്‍പിച്ച പരിതി വിടാന്‍ പാടില്ല. പത്ത് വയസ്സായാലാണല്ലോ നബി (സ) അടിക്കാന്‍ കല്‍പിച്ചത്. പണ്ഡിതരുടെ അഭിപ്രായങ്ങളെല്ലാം വെച്ച് നോക്കിയാല്‍ ചിന്തിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന കുട്ടികളെ മാത്രമേ അടിക്കാന്‍ തരമുള്ളൂ. ഈ നിബന്ധനകള്‍ പാലിക്കാത്ത അടി അല്ലെങ്കില്‍ മുറിവ് പറ്റുന്ന വിധം പരിധി ലംഘിച്ച അടി തെറ്റാണ്. അത് എവിടെ വെച്ചും ചെയ്യരുത്. മസ്ജിദുല്‍ ഹറാം പോലോത്ത പുണ്യ സ്ഥലങ്ങളില്‍ വെച്ച് പ്രത്യേകിച്ചും അരുത്. അതിനു പ്രായശ്ചിതമൊന്നും ശരീഅത് നിശ്ചയിച്ചിട്ടില്ല. തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ പൊറുക്കലിനെ തേടുക തന്നെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter