കോട്ടുവാ ഇട്ടാല്‍ ഇടതു കൈ കൊണ്ട് വാ പൊത്തിപ്പിടിക്കണം എന്നും , അഊദു ബില്ലാഹി പറയണം എന്നും കേട്ടിട്ടുണ്ട് , ഇതിനു തെളിവുകള്‍ ഉണ്ടോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. إذَا تَثَاءَبَ أَحَدُكُمْ فَلْيَضَعْ يَدَهُ عَلَى فِيهِനിങ്ങളിലൊരാള്‍ കോട്ടുവായിട്ടാല്‍ തന്റെ കൈ വായയുടെ മുകളില്‍ വെച്ച് കൊള്ളട്ടെ എന്ന് ഹദീസില്‍ കാണാം. ശൈത്വാനെ തുടക്കാനാണ് ഇവ്വിധം ചെയ്യുന്നതെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. അത് കൊണ്ട് തന്നെ ഇടത് കൈ ആണ് അതിനു ഉപയോഗിക്കേണ്ടതെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ഇടത് കൈപത്തിയുടെ പുറം ഭാഗം കൊണ്ടാണ് വായ പോത്തിപ്പിടിക്കേണ്ടത്. അതിന് സാധ്യമായില്ലെങ്കില്‍ കൈ പത്തിയുടെ ഉള്‍ഭാഗവും അതിനും സാധ്യമായില്ലെങ്കില്‍ വലത് കൈ ഉപയോഗിച്ചോ ചെയ്യേണ്ടതാണ്. اعوذ بالله من الشيطان الرجيم എന്ന് പറയണമെന്നതിനു ഉദ്ധരിണികളൊന്നും കാണുന്നില്ല. എന്നാല്‍ والتثاؤب من الشيطان കോട്ടുവാ ശൈത്വാനില്‍ നിന്നാണെന്ന് ഹദീസ് പരിഗണിച്ച് أعوذ പറയുന്നതിനു വിരോധമൊന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter