പള്ളിക്ക് വേണ്ടി വഖ്‌ഫ് ചെയ്യപ്പെട്ട സ്ഥലം വില്‍പ്ന നടത്താമോ?

ചോദ്യകർത്താവ്

മുഹമ്മദ് സിനാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വഖ്ഫ് എന്നാല്‍ തടഞ്ഞു വെക്കുക എന്നാണര്‍ത്ഥം. ഉപയോഗിക്കല്‍ കൊണ്ട് തീര്‍ന്നു പോവാത്ത സമ്പത്ത് ഉടമസ്ഥവകാശം കൈമാറപ്പെടാതെ അള്ളാഹുവിന് വേണ്ടി ഹലാലായ ഒരു മാര്‍ഗത്തിലേക്ക് നീക്കിവെക്കുകയെന്നാണ് ശര്‍ഇന്റെ വീക്ഷണത്തില്‍ വഖ്ഫ്. ഇത് വില്‍ക്കാനോ ദാനം നല്‍കാനോ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന മറ്റു ഇടപാടുകളോ പാടില്ല. ഇമാം അബൂ ഹനീഫ (റ) അത് വില്‍ക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ഉമര്‍ (റ) വഖ്ഫ് വസ്തു വില്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന ഹദീസ് കണ്ടപ്പോള്‍ ഇമാം അബൂ യൂസുഫ് (റ)പറഞ്ഞു. ഇത് ഇമാം അബൂ ഹനീഫ (റ) കേട്ടിരുന്നുവെങ്കില്‍ വഖ്ഫ് ചെയ്യപ്പെട്ടത് വില്‍കാന്‍ പാടില്ലെന്ന് പറയുമായിരുന്നു. ചുരുക്കത്തില്‍ വഖ്ഫ് ചെയ്യപ്പെട്ട വസ്തു വില്‍പന കൊണ്ടോ മറ്റോ ഉടമസ്ഥാവകാശം കൈമാറല്‍ ഒരു നിലക്കും അനുവദനീയമല്ല. ആ സ്ഥലം വാടകക്ക് നല്‍കി വരുമാനം ഉണ്ടാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter