لا إله إلا الله എന്ന ദിക്റിന്റെ മഹത്വം ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. أفْضَلُ الذّكْرِ لا إلهَ إلاّ اللَّهُ എന്ന് തുര്‍മുദി രിവായത് ഹദീസില്‍ കാണാം. ഏറ്റവും ശ്രേഷ്ടമായ ദിക്റ് لا إله إلا الله എന്ന ദിക്റാണ്. അതിനെ വിശദീകരിച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു: കാരണം അത് തൌഹീദിന്റെ വചനമാണ്. തൌഹീദിനോളം ശ്രേഷ്ടമയ ഒന്നില്ല. കുഫ്റിന്റെയും ഈമാനിന്റെയും ഇടയിലുള്ള വിത്യാസമാണ്. അള്ളാഹുവിനെ കുറിച്ചുള്ള ചിന്ത ഹൃദയത്തില്‍ കൂടുതലായി കൊണ്ടു വരുന്നതും അള്ളാഹു അല്ലാത്തവരെ ഹൃദയത്തില്‍ നിന്നും അകറ്റുന്ന ദിക്റുമാണത്. ഹൃദയത്തെ സംസ്കരിക്കുന്ന പിശാചിനെ ആട്ടിയോടിക്കുന്ന ദിക്റ് കൂടിയാണത്. ഇങ്ങനെ പലതും ഈ ദിക്റിനെ സംബന്ധിച്ച് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. إن الله قد حرم على النار من قال لا إله إلا الله يبتغي بذلك وجه الله അള്ളാഹുവിനെ മാത്രം മനസ്സില്‍ കരുതി لا إله إلا الله എന്ന് പറയുന്നവര്‍ക്ക് അള്ളാഹു നരകം ഹറാമാക്കിയിരിക്കുന്നുവെന്നും ഹദീസില്‍ കാണാം. يخرج من النار من قال لا إله إلا الله وفي قلبه وزن شعيرة من خير ويخرج من النار من قال لا إله إلا الله وفي قلبه وزن برة من خير ويخرج من النار من قال لا إله إلا الله وفي قلبه وزن ذرة من خير ഈ ദിക്റ് പറഞ്ഞവര്‍ നന്മ എത്രതന്നെ കുറഞ്ഞവരായാലും നരകത്തില്‍ നിന്ന് മോചിതരാവുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. عَنْ أُمِّ هَانِئٍ، رَضِيَ اللَّهُ عَنْهَا قَالَتْ مَرَّ بِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ فَقُلْتُ: يَا رَسُولَ اللَّهِ إِنِّي قَدْ كَبِرْتُ فَمُرْنِي بِعَمَلٍ أَعْمَلُهُ وَأَنَا جَالِسَةٌ، قَالَ: «سَبِّحِي اللَّهَ مِائَةَ تَسْبِيحَةٍ فَإِنَّهَا تَعْدِلُ مِائَةَ رَقَبَةٍ مِنْ وَلَدِ إِسْمَاعِيلَ، وَاحْمَدِي اللَّهَ مِائَةَ تَحْمِيدَةٍ فَإِنَّهَا تَعْدِلُ مِائَةَ فَرَسٍ مُسْرَجَةٍ مُلْجَمَةٍ وَتَحْمِلِينَ عَلَيْهَا فِي سَبِيلِ اللَّهِ عَزَّ وَجَلَّ، وَكَبِّرِي اللَّهَ عَزَّ وَجَلَّ مِائَةَ تَكْبِيرَةٍ فَإِنَّهَا تَعْدِلُ مِائَةَ بَدَنَةٍ مُتَقَلِّدَةٍ، وَهَلِّلِي اللَّهَ مِائَةَ تَهْلِيلَةٍ فَإِنَّهَا تَمْلَأُ مَا بَيْنَ السَّمَاءِ وَالْأَرْضِ، وَلَا يُرْفَعُ لِأَحَدٍ عَمَلٌ أَفْضَلُ مِنْهَا إِلَّا أَنْ يَأْتِيَ مِثْلَ مَا أَتَيْتِ» ഉമ്മു ഹാനിഅ് (റ) പറയുന്നു: എന്റെ അടുത്ത് കൂടെ നബി (സ്വ) നടന്നു പോയി. ഞാന്‍ നബിയോട് പറഞ്ഞു: നബിയേ ഞാന്‍ വയസ്സായിട്ടുണ്ട്. എനിക്ക് ഇരുന്ന് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരു അമല്‍ പറഞ്ഞു തരുമോ. നബി (സ്വ) പറഞ്ഞു: നൂറ് തസ്ബീഹ് ചൊല്ലുക അത് ഇസ്മാഈല്‍ സന്തതികളില്‍ പെട്ട നൂറ് അടിമകളെ മോചിപ്പിച്ചിതിനോട് സമാനമാണ്. നൂറ് ഹംദ് ചൊല്ലുക. നൂറ് പടക്കുതിരപ്പുറത്ത് യോദ്ധാക്കളെ അയച്ചതിനു സമാനമായ പ്രതിഫലമുണ്ടതിനു. നൂറ് തക്ബീര്‍ ചൊല്ലുക. ഹദ്‍യ നല്‍കപ്പെട്ട നൂറ് ഒട്ടകത്തിനു സമാനമാണത്. നൂറ് തവണ لا إله الا الله പറയുക. അതിന്റെ പ്രതിഫലം ആകാശ ഭൂമികള്‍ക്കിടയില്‍ നിറഞ്ഞു നില്‍കാന്‍ മാത്രമുണ്ട്. ഈ പ്രവര്‍ത്തനം നീ ചെയ്താല്‍ അന്നേ ദിവസം നിന്നിലേറെ അമല്‍ ഉയര്‍ത്തപ്പെടുന്നവര്‍ ഇതു പോലോത്തത് പ്രവര്‍ത്തിച്ചവരല്ലാത്ത ആരുമില്ല. തുടങ്ങിയ ഹദീസുകളെല്ലാം لا إله الإ الله യുടെ ശ്രേഷ്ടത മനസ്സിലാക്കിത്തരുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter