കഫം എന്നാല്‍ എന്താണ്?തലയുടെയും മൂകിന്റെയും ഭാഗത്ത്‌ നിന്ന് വരുന്ന കഫവും നിസ്കാരവും നോമ്പും ബാത്വിലാവുമെന്നതില്‍ പെടുമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണയായി നാം കഫമെന്ന് പറയുന്നതിനു തന്നെയാണ് ശരീഅത് വീക്ഷണപ്രകാരവും കഫമെന്ന് പറയുന്നത്. അത് നെഞ്ചില്‍ നിന്നോ തലയില്‍ നിന്നോ ആമാശയത്തില്‍ നിന്നോ പുറത്ത് വരാം. മൂക്കില്‍ നിന്ന് മുറത്ത് വരുന്നതിനു മൂക്കള (مخاط) എന്ന് പറയും. ഇതിലേതും വായയുടെ പരിധിയിലെത്തിയതിനു ശേഷം (അഥവാ خ എന്ന ഹര്‍ഫ് പുറപ്പെടുന്ന സ്ഥലം) വിഴുങ്ങിയാല്‍ നോമ്പും നിസ്കാരവും ബാത്വിലാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter