ഹനഫീ മദ്ഹബ് അനുസരിച്ച് നിത്യ അശുദ്ധിക്കാറന്റെ വുദൂ എങ്ങനെ? നിസ്കാരത്തിന്റെ നിയ്യത്ത് എങ്ങനെയാണ് ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിത്യ അശുദ്ധിയുള്ളവന്‍ ഓരോ നിസ്കാരത്തിന്റെയും സമയത്ത് വുദൂ ചെയ്യണമെന്നാണ് ഹനഫീ മദ്ഹബ്. അഥവാ ളുഹ്റിന്റെ സമയത്ത് വുദൂ ചെയ്താന്‍ അസ്റിന്റെ സമയമാകുന്നത് വരെ എത്ര ഫര്‍ളും സുന്നതും നിസ്കരിക്കാം. ശാഫീ മദ്ഹബ് പ്രകാരം ഓരോ ഫര്‍ളിനും ഓരോ വുദൂ ചെയ്യേണ്ടതാണ്. ഹനഫീ മദ്ഹബ് പ്രകാരം നിസ്കാരത്തിന്റെ നിയ്യതില്‍‌ നിര്‍ബന്ധമായത് ഈ സമയത്തെ ഫര്‍ള് അല്ലെങ്കില്‍ ഈ സമയത്തെ ളുഹ്‍ര്‍ ഞാന്‍ നിസ്കരിക്കുന്നുവെന്നാണ്. ഹനഫീ മദ്ഹബ് പ്രകാരം നിയ്യത് തക്ബീറതുല്‍ ഇഹ്റാമിനോട് അന്വരിച്ച് വരേണ്ടതില്ല. എന്നാല്‍ രണ്ടിനുമിടയില്‍ കൂടുതല്‍ സമയമുണ്ടാവാനും പറ്റില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter