വലിയ അശുദ്ധിയുടെ സമയത്ത് ഉറങ്ങാന്‍ പോവുമ്പോള്‍ വുളു ചെയ്താല്‍ ശരിയകുമോ?

ചോദ്യകർത്താവ്

നസ്ഹത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജനാബത് മൂലമുള്ള വലിയ അശുദ്ധിയാണെങ്കില്‍ വുദൂ ശരിയാവുന്നതാണ്. മാത്രമല്ല സുന്നതുമാണ് വുദൂ ചെയ്യാതെ ഉറങ്ങുന്നത് കറാഹതാണ്. എന്നാല്‍ ആര്‍ത്തവം നിലക്കാത്ത ആര്‍ത്തവകാരിക്ക് ഉറങ്ങുന്നതിനു മുമ്പ് വുദൂ സുന്നതില്ല. ആര്‍ത്തവം നിലച്ചിട്ടുണ്ടെങ്കില്‍ ജനാബതുള്ളവര്‍ക്ക് സുന്നതായത് പോലെ ആര്‍ത്തവകാരിക്കും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter