സാധരണ നാം കുളിക്കുന്ന കുളിയുടെ നീയ്യത്ത് പറഞ്ഞു തരുമോ?

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നതോ നിര്‍ബന്ധമോ ആയ കുളിയാണ് ഇബാദതായി കണക്കാക്കപ്പെടുക. അത്തരം കുളിക്ക് മാത്രമേ നിയ്യത് വെക്കേണ്ടതുള്ളൂ. സാധാരണ നാം കുളിക്കുന്ന കുളി സുന്നതല്ലാത്തത് കൊണ്ട് അതിനു പ്രത്യേകം നിയ്യതില്ല. ശരീരം അഴുക്കാകുക, മീശ വെട്ടുക, മറ്റുള്ളവരുമായി ഒരുമിച്ച് കൂടല്‍ തുടങ്ങിയവക്കെല്ലാം കുളിക്കല്‍ സുന്നതാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി കുളിക്കുമ്പോള്‍ സുന്നതായ കുളി ഞാന്‍ കുളിക്കുന്നു എന്ന് നിയ്യത് ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter