സഹ്‍വിന്റെ സുജൂദ് സലാം വീട്ടിയതിനു ശേഷം ചെയ്യാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

നസ്ഹത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സലാമിനു മുമ്പാണ് സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യേണ്ടത്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സഹ്‍വിന്റെ സുജൂദ് മനപൂര്‍വ്വം ഒഴിവാക്കിയാല്‍ സുജൂദ് നഷ്ടപ്പെട്ടു.  മറന്ന് ഒഴിവാക്കി സലാം വീട്ടിയ ഉടനെ സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സൂജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതോടെ അവന്‍ നിസ്കാരത്തിലേക്ക് തന്നെ മടങ്ങിവന്നനായി. അതു കൊണ്ട് വീണ്ടും സലാം വീട്ടലും നിര്‍ബന്ധമാവും. സലാമിനു മുമ്പ് അശുദ്ധിയുണ്ടായാല്‍ നിസ്കാരം ബാത്വിലാവുകയും ചെയ്യും. സമയം അല്പം നീണ്ടതിനു ശേഷമാണ് സഹ്‍വിന്റെ സുജൂദ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു. പിന്നെ അതു ചെയ്യേണ്ടതില്ല. നിസ്കാരം ശരിയാവുകയും ചെയ്യും. സഹ്‍വിന്റെ സജൂദിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക.

കൂടുതല്‍ അറിവു നേടാനും നേടിയത് ഉപകാരപ്രദമാവാനും അല്ലാഹു നമ്മെ സഹായിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter