നിസ്കാരം ഈ ഉമ്മതിന്റെ പ്രത്യേകതയാണോ?

ചോദ്യകർത്താവ്

റസീന മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഞ്ച് വഖ്ത് നിസ്കാരം ഈ ഉമ്മതിന്റെ മാത്രം പ്രത്യേകതയാണ്. മുമ്പുള്ള നബിമാരില്‍ ആര്‍ക്കും അഞ്ച് വഖ്ത് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ല. പക്ഷെ ഓരോ വഖ്ത് നിസ്കാരങ്ങള്‍ മുമ്പുള്ള ചില നബിമാര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതായി കാണാം. ആദം, ദാവൂദ് സുലൈമാന്‍, യഅ്ഖൂബ് (അലൈഹിമുസ്സലാം) എന്നീ നബിമാര്‍ക്ക് യഥാക്രമം സുബ്ഹ്, ളുഹ്റ്, അസ്വറ്, മഗ്‍രിബ് എന്നീ നിസ്കാരങ്ങള്‍ നിര്‍ബന്ധമാക്കപ്പെട്ടതായി മനസ്സിലാക്കാം. ഇശാഅ് ഈ ഉമ്മതിന്റെ മാത്രം പ്രത്യേകതയാണെന്നാണ് പ്രബലമായ അഭിപ്രായമെങ്കിലും യൂനുസ് നബിക്ക് ഇശാഅ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്നും രിവായത് ഉണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter