إنما الصدقات للفقراء والمساكين والعاملين عليها والمؤلفة قلوبهم ഇവിടെ والمؤلفة قلوبهم എന്നത് കൊണ്ട് എന്താണ് ഉദ്ദേശം

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. المؤلفة قلوبهم എന്നാല്‍ രണ്ട് വിഭാഗമാണ്. ഒന്ന് പുതുതായി മുസ്‍ലിമായിരിക്കുന്നുവെങ്കിലും ഇസ്‍ലാമില്‍ മനോവീര്യം കുറഞ്ഞവരാണ്. അവരുടെ ഈമാന്‍ ശക്തിപ്പെടാനായി സകാത് നല്‍കാം. രണ്ട്: പുതുതായി മുസ്‍ലിമായവനാണ്. വേണ്ടുവോളം മനോവീര്യവുമുണ്ട്. അവനു തന്റെ അവിശ്വാസികളായ ബന്ധുക്കള്‍ അനുയായികള്‍ എന്നിവര്‍ക്കിടയില്‍ ഉന്നത സ്ഥാനവുമുണ്ട്. അവന് നല്‍കിയാല്‍ അവര്‍ കൂടി മുസ്‍ലിമാവുമെന്ന് കണ്ടാല്‍ അവനും സകാത് വിഹിതം നല്‍കാവുന്നതാണ്. കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter