മയ്യിത്ത് അടക്കി പിരിയുമ്പോള്‍ "കീറാത്ത്" പ്രതിഭലം ലഭിക്കും എന്ന് പറയുന്നു , എന്താണ് ഇതിന്റെ അളവ്

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ قيراط എന്നത് സാധാരണ ഒരു ദിര്‍ഹമിന്റെ ആറിലൊന്നിന്റെ പകുതി അല്ലെങ്കില്‍ ഒരു ദീനാറിന്റെ പത്തിലൊന്നിന്റെ പകുതി എന്നിവക്കാണ്  ഉപയോഗിക്കാറ്. എന്നാല്‍ ജനാസയുമായി ബന്ധപ്പെട്ട ഹദീസില്‍ പറഞ്ഞ قيراط ന്റെ ഉദ്ദേശം വ്യക്തമായി ഹദീസില്‍ തന്നെ വന്നിട്ടുണ്ട്. ജനാസയുടെ മേല്‍ നിസ്കരിച്ചാല്‍ ഒരു ഖീറാതും മറമാടുന്നത് വരെ അവിടെ സന്നിഹിതനായാല്‍ രണ്ട് ഖീറാതുമുണ്ടെന്ന് നബി (സ്വ) പറഞ്ഞപ്പോള്‍ എന്താണ് രണ്ട് ഖീറാതെന്ന് സ്വഹാബത് ചൊദിച്ചു. അപ്പോള്‍ നബി പറഞ്ഞു രണ്ട് വലിയ പര്‍വതം പോലെയെന്ന്. ഖീറാത് എന്നാല്‍ ഉഹ്ദ് പര്‍വതം പോലെയെന്നും ഹദീസില്‍ വന്നിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter