പല പള്ളികളിലും ബാങ്ക് കൊടുക്കുന്നവര്‍ ബാങ്കിന് മുന്നെയായി സ്വലാത്ത് ചെല്ലുന്നത് കാണുന്നു ...പലരും മൈക്കില്‍ കൂടി സ്വലാത്ത് ചൊല്ലിയാണ് ബാങ്ക് തുടങ്ങുന്നത് ..ബാങ്കിന്‍റെയും ഇഖാമതിന്റെയും മുമ്പ് സ്വലാത്ത് ചൊല്ലല്‍ സുന്നത് ഉണ്ടോ ..അതിനു തെളിവ് വല്ലതും ഉണ്ടോ ...

ചോദ്യകർത്താവ്

മുഹമ്മദ് ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്കിനു ഇഖാമതിനും ശേഷം സ്വലാത് ചൊല്ലല്‍ സുന്നത്താണ്. എന്നാല്‍ അവ രണ്ടിനും മുമ്പേ സ്വലാത് ചൊല്ലുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായന്തരങ്ങളുണ്ട്. ഇബ്നു ഹജര്‍ (റ) അടങ്ങുന്ന വലിയൊരു വിഭാഗം അങ്ങനെ സുന്നത്തില്ലെന്നു അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇഖാമതിനു മുമ്പു സ്വലാതു ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് ഇമാം നവവി(റ)യെ ഉദ്ധരിച്ച് ഫത്ഹുല്‍ മുഈനില്‍ കാണാം. അതുപോലെ ശൈഖ് ബക്രി എന്നവര്‍ക്ക് ബാങ്കിനും ഇഖാമതിനും മുമ്പ് സ്വലാത് സുന്നത്താണെന്ന അഭിപ്രായമാണെന്നും ഫത്ഹുല്‍ മുഈനിലുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter