ഞാന്‍ ഒരാളെ മ്യഗത്തിന്‍റെ പേര് വിളിച്ചാല്‍ അതിന്‍റെ വിധി എന്താണ്? ഞാന്‍ അയാളെ അങ്ങനെ വിളിക്കുന്നത് അയാള്‍ക്ക് കുഴപ്പമില്ല, വിളിക്കാന്‍ പറ്റുമൊ?

ചോദ്യകർത്താവ്

മുബഷീര്‍ വേങ്ങര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മനുഷ്യരെ അവരിഷ്ടപ്പെടുന്ന പേരു കൊണ്ടാണ് വിളിക്കേണ്ടത്. മൃഗങ്ങളുടെ പേരില്‍ അഭിസംബോധനം ചെയ്യുന്നത് വിളിക്കപ്പെടുന്നവന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ വിളിക്കാവുന്നതാണ്. ഒരു സ്വഹാബിക്ക് حمار കഴുത എന്ന പേര് നല്‍കപ്പെട്ടിരുന്നു. അതിനെ വിശദീകരിച്ച് കൊണ്ട് പണ്ഡിതര്‍ പറയുന്നു അദ്ദേഹം ആ പേരില്‍ പ്രസിദ്ധനാവുകയോ അല്ലെങ്കില്‍ അതിഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടാവാം. ഇഷ്ടപ്പെടാത്ത പേരുകള്‍ വിളിക്കല്‍ ഹറാമാണ്. ഇഷ്ടപ്പെടുന്ന പേരുകളാണെങ്കിലും മോശപ്പെട്ട പേരുകളില്‍ അഭിസംബോധനം ചെയ്യല്‍ കറാഹതാണ്. സ്ഥാനപ്പേരും ഇരട്ടപ്പേരും നല്‍കുകയാണെങ്കില്‍ നല്ല പേരുകളാണ് ഇസ്‍ലാം അനുവദിച്ചിട്ടുള്ളത്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter