ചന്ദനത്തിരി ചാണകം കൊണ്ടുണ്ടാക്കുന്നതായതിനാല്‍ അത് കത്തിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചാണകം പോലോത്ത നജസ് കത്തിക്കുമ്പോള്‍ അതില്‍ നിന്നു വരുന്ന പുക നജസാണ്. നജസായ പുക പിടിച്ച വസ്തുക്കള്‍ കഴുകി വൃത്തിയാക്കേണ്ടതാണ്. കുറഞ്ഞ പുകയേ ഉള്ളൂവെങ്കില്‍ അത് പൊറുക്കപ്പെടും. കഴുകി വൃത്തിയാക്കേണ്ടതില്ല. ഇതാണ് നജസായ വസ്തുവിന്റെ പുകയുടെ വിധി. എന്നാല്‍ ചന്ദനത്തിരി ചാണകം കൊണ്ടുണ്ടാക്കുന്നതാണെന്നത് വെറും ഊഹം മാത്രമാണ്. ചാണകം കൊണ്ട് നിര്‍മ്മിക്കലുണ്ടോ എന്നറിയില്ല. മക്കോ പൌഡര്‍ (മരത്തിന്റെ തോല്‍ പൊടിച്ചുണ്ടാക്കുന്നത്) പെട്ടെന്ന് കത്താന്‍ വേണ്ടി കരി, പെര്‍ഫ്യമുകളില്‍ ഉപയോഗിക്കപ്പെടുന്ന DEP ഓയില്‍, ഇതെല്ലാം കൂടിച്ചേരാന്‍ വേണ്ടി ഗം അറബിക് അല്ലെങ്കില്‍ ഗം അക്കേഷ്യ എന്നറിയപ്പെടുന്ന ഒരു തരം പശ എന്നിവ ഉപയോഗിച്ചാണ് സാധാരണ ചന്ദനത്തിരി നിര്‍മ്മിക്കപ്പെടുന്നത് എന്നാണ് അറിവ്. വെറും സംശയം കൊണ്ട് മാത്രം ഒരു വസ്തു നജസായിത്തീരുന്നില്ല. ചാണകം കൊണ്ടാണുണ്ടാക്കിയത് എന്ന് ഉറപ്പ് ലഭിച്ചാല്‍ അത് നജസാണ്. വസ്ത്രത്തിലോ മറ്റോ കൂടുതലായാല്‍ കഴുകി വൃത്തിയാക്കിയാലേ നിസ്കരിക്കുന്ന സമയത്ത് ധരിക്കാവൂ. കുറച്ചാണെങ്കിലും നജസായതിനാല്‍ പള്ളിയില്‍ പ്രവേശിപ്പിക്കല്‍ ഹറാമാണ്. ചാണകം കൊണ്ടുണ്ടാക്കിയതാണെന്ന് ഉറപ്പില്ലെങ്കില്‍ അത് ശുദ്ധിയുള്ളതായി കണക്കാക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter