പഠനത്തിന് വേണ്ടി തവള പോലുള്ള ജീവികളെ കീറി മുറിക്കുന്നതിന്റെ വിധി?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആവശ്യമില്ലാതെ മൃഗങ്ങളെ കൊല്ലുന്നത് ഹറാമാണ്. എന്നാല്‍ പഠനം പോലോത്ത ആവശ്യത്തിനായി മൃഗങ്ങളില്‍ സര്‍ജറി നടത്താവുന്നതാണ്. തവളകളെ കൊല്ലരുതെന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് കൊണ്ട് പറ്റിയ മറ്റു ജീവികളെ കിട്ടിയില്ലെങ്കില്‍ മാത്രമേ തവളകളെ ഉപയോഗിക്കാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter