മുഖ ലക്ഷണ ശാസ്ത്രം പഠിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ഇബ്റാഹീം ടികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂന്ന്  വിധം ഫിറാസത് പണ്ഡിതന്മാര്‍ പരിചയപ്പെടുത്തുന്നുണ്ട്. ഫിറാസത് ഈമാനിയ്യ രിയാളിയ്യ ഖല്‍ഖിയ്യ.  ഒന്നാമത്തേത് മുഅ്മിനീങ്ങള്‍ക്ക് മാത്രം അള്ളാഹു നല്‍കുന്ന പ്രത്യേക കഴിവ് കൊണ്ട് ലഭിക്കുന്നതാണ്. രണ്ടാമത്തേത് മുഅ്മിനിനും കാഫിറിനും ലഭിക്കും. അത് അഭ്യാസം ഉറക്ക് ഒഴിവാക്കല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മനസ്സിനെ ഏകീകരിക്കല്‍ തുടങ്ങിയ പരിശീലനമുറകളിലൂടെ ലഭിക്കുന്നതാണ്. ഖല്‍ഖിയ്യ എന്ന ഇനം മനുഷ്യന്റെ സൃഷ്ടിപ്പ് നോക്കി സ്വഭാവത്തെ മനസ്സിലാക്കുന്ന കലയാണ്. കാരണം സൃഷ്ടിപ്പും സ്വഭാവവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളത് കൊണ്ട് പരിചയസമ്പത്തിലൂടെയും മറ്റും അത് സാധിക്കുന്നതാണ്. ചെറിയ തലയുള്ളവന്‍ ബുദ്ധി കുറഞ്ഞവനാണ് എന്ന് പറയും പോലെ. ഇതില്‍ ആദ്യത്തെ ഇനം പഠിച്ചെടുക്കാന്‍ പറ്റിയതല്ല. അത് മുഅ്മിനായ മനുഷ്യനു കറാമത് എന്ന നിലയില്‍ അള്ളാഹു നല്‍കുന്നതാണ്. തുടര്‍ന്നു പറഞ്ഞ രണ്ടും പഠിച്ച് മനസ്സിലാക്കാന്‍ പറ്റിയതാണ്. ശാഫിഈ ഇമാമിനെ പോലോത്ത പണ്ഡിതരൊക്കെ ഇല്‍മുല്‍ ഫിറാസ ഉപയോഗിച്ചിരുന്നു. അതു അനുവദനീയമായ ഒരു ഇല്‍മായത് കൊണ്ട് പഠിക്കലും അനുവദനീയമാണ്. കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter