നമ്മുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആയി ഇടുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അനുവദനീയമായ ഫോട്ടോകള്‍ പ്രൊഫൈല്‍ പിക്ചറാക്കുന്നതിനു വിരോധമില്ല. പക്ഷെ ഫോട്ടോ എടുക്കുന്നത് പണ്ഡിതര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വിത്യാസമുള്ള കാര്യമാണ്.  ഫോട്ടോ എടുക്കുകയെന്നാല്‍ വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പല പണ്ഡിതരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. ഈ അഭിപ്രായമനുസരിച്ച് ഫോട്ടോ എടുക്കുകയും ഉപയോഗിക്കുകയും ചെയ്യാമെങ്കിലും ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തുന്നതാണുത്തമം. ഫോട്ടോയെ കുറിച്ച് വിശദമായി മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter