അനുവദനീയമായ കാരണത്തോടെ നഷ്ടപ്പെട്ട റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ട്. പുറമെ നേര്‍ച്ചയാക്കിയ നോമ്പുമുണ്ട്. ആദ്യം ഏതാണ് വീട്ടേണ്ടത്?

ചോദ്യകർത്താവ്

റസീന മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നേര്‍ച്ചയാക്കിയ നോമ്പിനേക്കാളും മറ്റു നിര്‍ബന്ധവും സുന്നതുമായ എല്ലാ നോമ്പിനേക്കാളും സ്രേഷ്ടതയേറിയതാണ് റമളാന്‍ നോമ്പ്. മതിയായ കാരണമില്ലാതെ റമാദാന്‍ നോമ്പ് നഷ്ടപ്പെടുത്തല്‍ ഹറാമാണ്. അങ്ങനെ നഷ്ടപ്പെടുത്തിയാല്‍ പെട്ടെന്നു തന്നെ ഖളാ വീട്ടലും നിര്‍ബന്ധമാണ്. കാരണത്തോട് കൂടെ നഷ്ടപ്പെട്ട നോമ്പാണെങ്കില്‍ പെട്ടെന്ന് ഖളാ വീട്ടല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നതാണ്. കാരണത്തോട് കൂടെയോ അല്ലാതെയോ നഷ്ടപ്പെട്ട റമദാന്‍ നോമ്പും നേര്‍ച്ചയാക്കിയ നോമ്പും നോറ്റു വീട്ടാനുള്ളവന്‍ ആദ്യം വീട്ടേണ്ടത് റമദാന്‍ നോമ്പാണ്. എന്നാല്‍ നിശ്ചിതമായ ദിവസം നോമ്പ് നോല്‍ക്കാന്‍ നേര്‍ച്ചയാക്കിയാല്‍ (ഉദാഹരമായി വരുന്ന വ്യായാഴ്ച നോമ്പ് നോല്‍ക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറയുന്നത് പോലെ) ആ ദിവസം തന്നെ നേര്‍ച്ചയാക്കിയ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമായത് കൊണ്ട് റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ടെങ്കിലും നേര്‍ച്ചയാക്കിയ നോമ്പാണ് നോല്‍ക്കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter