പ്രാണികള്‍ വീണ ഭക്ഷണം , (കൊതുക് , വണ്ട്‌ പോലുള്ള ) ചത്തതിനു ശേഷം അവയെ എടുത്തു കളഞ്ഞു ഭക്ഷണം കഴിക്കാമോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാണികള്‍ പോലോത്ത ഒലിക്കുന്ന രക്തമില്ലാത്ത ജീവികള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ വീണാല്‍ നജസാവുകയില്ല. അത്തരം ഭക്ഷണം കഴിക്കാവുന്നതാണ്. ഈച്ച വെള്ളത്തില്‍ വീണാല്‍ അതിനെ ഒന്നു കൂടി ആ വെള്ളത്തില്‍ മുക്കാനാണ് നബി കല്‍പിച്ചത്. മുക്കുന്ന അവസരത്തില്‍ പ്രത്യേകിച്ച് ചൂടുള്ള വെള്ളത്തിലായാല്‍ അത് ചാകാനും സാധ്യതയുണ്ട്. അപ്പോള്‍ നബി (സ്വ) മുക്കിയെടുക്കാന്‍ പറഞ്ഞതില്‍ നിന്ന് അതു നജസാകില്ല എന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter