നിര്‍ബന്ധമായ ഹജ്ജ് ചെയ്യലാണോ അതോ ആ പണം കൊണ്ട് ഒരു പാവപ്പെട്ട കടം കൊണ്ട് വലയുന്ന ഒരാളെ സഹായിക്കലാണോ എറ്റവും പുണ്യം?

ചോദ്യകർത്താവ്

റിസാല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജിന്റെ മാസങ്ങളില്‍ (ശവ്വാല്‍, ദുല്‍ഖഅ്ദ, ദൂല്‍ ഹജ്ജില്‍ നിന്ന് പത്ത് രാത്രികള്‍)  ഹജ്ജിനു പോവാന്‍ ശാരീരികമായും സാമ്പത്തികമായും കഴിവുണ്ടെങ്കില്‍ ഹജ്ജ് നിര്‍ബന്ധമാണ്. ഒരു തവണ കഴിവ് ലഭിച്ചാല്‍ പിന്നെ മരിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഹജ്ജ് ചെയ്യേണ്ടതുണ്ട്. ഒരു തവണ കഴിവുണ്ടാകുകയും പിന്നെ ഫഖീറാവുകയും ചെയ്താലും നിര്‍ബന്ധം തന്നെ. അപ്പോള്‍ ഹജ്ജ് നിര്‍ബന്ധമായതിനു ശേഷം ഹജ്ജ് ചെയ്യാതെ ആ പണം സ്വദഖ ചെയ്യാന്‍ പാടില്ല. സ്വദഖ ചെയ്യുന്നുവെങ്കില്‍ പിന്നീട് ഹജ്ജ് ചെയ്യാനുള്ളത് ലഭിക്കുമെന്ന വ്യക്തമായ പ്രതീക്ഷയുണ്ടായിരിക്കണം. നിര്‍ബന്ധമായ കാര്യം ബാക്കി വെച്ച് സുന്നതായ കാര്യം ചെയ്യല്‍ അനുവദനീയമല്ല. സുന്നതായ ഹജ്ജാണെങ്കിലും മൊത്തത്തില്‍ സ്വദഖയേക്കാള്‍ പുണ്യം ഹജ്ജ് തന്നെയാണ്. എന്നാല്‍ ബുദ്ധിമുട്ടുന്ന (مضطر) നെ സഹായിക്കല്‍ നിര്‍ബന്ധമാണെന്നഭിപ്രായമുണ്ട്. ഈ അഭിപ്രായമനുസരിച്ച് സുന്നതായ ഹജ്ജിനേക്കാള്‍ പുണ്യം مضطر നെ സഹായിക്കലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter