പൂര്‍ണ നഗ്നരായി കുളിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും വിധി എന്ത്‌ ?

ചോദ്യകർത്താവ്

മുഹമ്മദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുളിക്കുന്നിടത്ത് തന്‍റെ ഔറത് കാണുന്നത് നിഷിദ്ധമായ ആരുമില്ലെങ്കില്‍ നഗ്നനായി കുളിക്കുന്നത് അനുവദനീയമാണ്. പക്ഷേ, ഔറത് മറച്ച് കുളിക്കലാണ് ഉത്തമം. ഇത് വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. ഉറങ്ങുന്ന അവസരത്തില്‍ വസ്ത്രങ്ങള്‍ അഴിച്ച് വെച്ച് മേലെ ഒരു പുതപ്പ് പുതക്കലോ അല്ലെങ്കില്‍ തുണിയല്ലാത്ത മറ്റു വസ്ത്രങ്ങള്‍ എല്ലാ അഴിച്ച് വെക്കലോ ആണ് സുന്നത്. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter