നബി (സ) യുടെ തിരുശേഷിപ്പുകൾ ഉള്ളതെല്ലാം കള്ളമാണ് എന്നൊരു ഫത്വകണ്ടു ശെരിയാണോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബിയുമായി ബന്ധപ്പെട്ട ഏത് കാര്യം സ്ഥിരപ്പെടണമെങ്കിലും വ്യക്തമായ സനദ് ആവശ്യമാണ്. അല്ലെങ്കില്‍ ആര്‍ക്കും ഏത് സാധനവും അത് നബിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കാമല്ലോ. നിഴലില്ലാതിരിക്കുക, തീ പിടിക്കാതിരിക്കുക ഇതെല്ലാം നബി (സ്വ) യുടെ ശേഷിപ്പുകളുടെ പ്രത്യേകതയായി പണ്ഡിതര്‍ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാറുണ്ട്. ഇങ്ങനെയെല്ലാം സ്ഥിരപ്പെട്ടത് നബി (സ്വ) തിരുശേഷിപ്പായി കണക്കാക്കാം. ഇത്തരത്തില്‍ സ്ഥിരപ്പെട്ടത് ലോകത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ അത് നബിയുടേതല്ലെന്ന് പറയാവതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter