വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ ത്വലാഖ് ചൊല്ലിയാല്‍ ബന്ധം വേര്‍പെടുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വധിക്കുമെന്നോ ശക്തമായി അടിക്കുമെന്നോ തടവില്‍ പാര്‍പ്പിക്കുമെന്നോ സാമ്പത്തിക നഷ്ടം വരുത്തുമെന്നോ ജനങ്ങള്‍ക്കിടയില്‍ വെച്ച് നിന്ദിക്കമെന്നോ തുടങ്ങിയവ പോലോത്തതോ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനു മാത്രമേ ശരീഅത് പ്രകാരം നിര്‍ബന്ധിപ്പിക്കല്‍ എന്ന് പറയാനൊക്കൂ. മേല്‍ പറയപ്പെട്ടത് കൊണ്ട് ഭീഷണിപ്പെടുത്തിയാല്‍ തന്നെ ആ കാര്യം ചെയ്യാനുള്ള കഴിവ് ഭീഷണിപ്പെടുത്തിയവനുണ്ടായിരിക്കുകയും അത് പ്രതിരോധിക്കാനുള്ള കഴിവ് ഭീഷണിക്ക് വിധേയമായവനു ഇല്ലാതിരിക്കുകയും ചെയ്യണം. പുറമെ പറഞ്ഞത് പോലെ ഭീഷണിക്കാരന്‍ ചെയ്യുമെന്ന ശക്തമായ വിചാരവുമുണ്ടെങ്കിലേ അത് നിര്‍ബന്ധിപ്പിക്കല്‍ (الاكراه) ആവുന്നുള്ളൂ. അങ്ങനെ നിര്‍ബന്ധപൂര്‍വ്വം ത്വലാഖ് ചൊല്ലിയാല്‍ ത്വലാഖ് സംഭവിക്കുകയുമില്ല. എന്നാല്‍ കുടുംബക്കാരോ മറ്റോ പറയപ്പെട്ട ഭീഷണ സ്വരങ്ങളില്ലാതെ നിരന്തരമായി ത്വലാഖ് ചൊല്ലാന്‍ പറയുന്നുവെന്നത് ശരീഅതിന്റെ വീക്ഷണപ്രകാരം നിര്‍ബന്ധിക്കലല്ല. അതു മൂലം ത്വലാഖ് ചൊല്ലിയാല്‍ ത്വലാഖ് സംഭവിക്കുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter