റജബ് തുടങ്ങുമ്പോള്‍ ചൊല്ലുന്ന "അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍" എന്ന ദുആ ദഈഫ് ആണെന്ന് ധാരാളം കിത്താബുകളിള്‍ കാണുന്നു , പിന്നെ അത് ചൊല്ലുന്നതിന്റെ അടിസ്ഥാനം എന്ത്

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദഈഫായ ഹദീസ്  പുണ്യകര്‍മ്മങ്ങളുടെയും വ്യക്തികളുടെയുമെല്ലാം ശ്രേഷ്ടത വിവരിക്കുവാനായി മൂന്ന് നിബന്ധനകളോട് കൂടെ ഉദ്ധരിക്കാം.  ഇമാം ശിര്‍ബീനി പറയുന്നു:فَائِدَةُ شَرْطِ الْعَمَلِ بِالْحَدِيثِ الضَّعِيفِ فِي فَضَائِلِ الْأَعْمَالِ أَنْ لَا يَكُونَ شَدِيدَ الضَّعْفِ وَأَنْ يَدْخُلَ تَحْتَ أَصْلٍ عَامٍّ وَأَنْ لَا يَعْتَقِدَ سُنِّيَّتَهُ بِذَلِكَ الْحَدِيثِ ഹദീസിന്റെ ദൌര്‍ബല്യം അതിശക്തമാവാതിരിക്കുക, ദീനില്‍ അറിയപ്പെട്ട ഒരു പൊതു തത്വത്തിന് കീഴില്‍ വരുന്നതാകുക (ദീനിന്റെ അടിസ്ഥാന തത്വങ്ങളോട് എതിരാവാതിരിക്കുക), ഈ ഹദീസ് കാരണം അത് സുന്നതായി എന്ന് വിശ്വസിക്കാതിരിക്കുക.  ഇതില്‍ ഒന്നാമത്തെ നിബന്ധന ഇമാം സുബുകി (റ) യും പറഞ്ഞിട്ടുണ്ട്. മൂന്നാമത്തെ നിബന്ധന ആവശ്യമില്ലെന്ന് പല പണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്.  ചെയ്യാന്‍ നര്‍ദ്ദേശിക്കപ്പെട്ടതാണെന്ന് ഉറപ്പില്ലാത്തതും സുന്നതായി പരിഗണിക്കാമെന്നാണ് നിയമം എന്നാണ് കാരണം. ദഈഫായ ഹദീസിനെ കുറിച്ച് ഈ ലിങ്കില്‍ വായിക്കാവുന്നതാണ്. اللهم بارك لنا في رجب وشعبان وبلغنا رمضان എന്ന് ദുആ ചെയ്യണമെന്ന ഹദീസ് ദഈഫാണെങ്കിലും ആ ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനു വിരോധമില്ല. കാരണം ദൌര്‍ബല്യം ശക്തമല്ല. ഏതെങ്കിലും ഒരു മാസത്തില്‍ ബറകതിനു വേണ്ടി ദുആ ചെയ്യുന്നതിനു ഒരു വിരോധവുമില്ല. മാസം കാണുന്ന അവസരത്തില്‍ ബറകതിനെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന അവലംബിക്കാവുന്ന ഹദീസ് തന്നെ ഉണ്ട്. ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങളോട് എതിരായി വരുന്നില്ല. ഈ ഹദീസ് കൊണ്ട് അത് സുന്നതാണ് എന്ന് പറയാമോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. ചുരുക്കത്തില്‍ സുന്നതാണ് എന്ന വിശ്വാസത്തോടെ ഈ ദുആ ചെയ്യുന്നതിലേ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവിത്യാസമുള്ളൂ. അങ്ങനെ ആവാമെന്നാണ് വലിയ ഒരു വിഭാഗം പണ്ഡിതരും പറഞ്ഞത്. സുന്നത് എന്ന വിശ്വാസമില്ലാതെ ഒരു ദുആ എന്ന നിലയില്‍ ചെയ്യുന്നതിന് ഒരു വിരോധവുമില്ല. റജബ്മാസത്തിന്‍റെ പ്രത്യേകതകള്‍. പ്രസ്തുത ദുആ എന്നിവ വിശദമായി റജബ് മാസവിശേഷങ്ങള്‍ എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter