അള്ളാഹുവിനെ ഓര്‍ക്കുമ്പോള്‍ അറിയാതെ ഏതെങ്കിലും രൂപം മനസ്സില്‍ വരുന്നതിനു കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ കരീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹുവിന്റെ ദാതിനെയോ മറ്റു സ്വിഫതുകളേയോ മറ്റേതെങ്കിലും സൃഷ്ടികളോട് സാദൃശ്യമുള്ളതായി കരുതുകയോ വിശ്വസിക്കുകയോ അരുത്. അള്ളാഹുവിനോട് യോജിക്കാത്ത എന്തെങ്കിലും ചിന്ത മനസ്സില്‍ വന്നാല്‍ അത് പെട്ടെന്ന് ഒഴിവാക്കി മറ്റു വിഷയങ്ങളില്‍ ഇടപെടാനാണ് നബി (സ്വ) കല്‍പിച്ചത്. ആയതിനാല്‍ അള്ളാഹുവിനെ ഓര്‍ക്കുന്ന അവസരത്തില്‍ ഏതെങ്കിലും രൂപം മനസ്സില്‍ വരുന്നുവെങ്കില്‍ ആ ചിന്ത ഉടന്‍ മാറ്റി വെക്കുകയും അള്ളാഹു പൂര്‍ണ്ണനാണെന്നും അള്ളാഹു സൃഷ്ടികളോട് രൂപത്തിലോ മറ്റോ സാദൃശ്യമുള്ളവനല്ല എന്ന കാര്യം ഉറപ്പിക്കുകയും ചെയ്യുക. അറിയാതെ വന്നു പോവുന്ന ചിന്തകള്‍ക്ക് കുറ്റമില്ല. അറിഞ്ഞതിനു ശേഷവും അതില്‍ മുഴുകരുതെന്ന് മാത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter