മീശ പിരിച്ചു വെക്കുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചുണ്ടിന്റെ ചുവപ്പ് കാണുന്ന വിധം മീശ വെട്ടുന്നതാണ് സുന്നത്. അത് വടിക്കല്‍ കറാഹതാണ്. അതിന്റെ അറ്റങ്ങള്‍ വെട്ടുകയോ വെട്ടാതിരിക്കുകയോ ആവാം എന്ന് മജ്മൂഇലും ഇഹ്‍യാഇലും പറയുന്നുണ്ട്. എന്നാല്‍ മീശയുടെ രണ്ടറ്റങ്ങള്‍ നിങ്ങള്‍ വെട്ടണം എന്ന ഹദീസ് ഉള്ള കാരണത്താല്‍ അത് വെട്ടലാണ് സുന്നത് എന്ന് ചില പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടറ്റങ്ങളും വെട്ടാതെ നീട്ടിയിടുന്ന ജൂതരോട് സാദൃശ്യമില്ലാതിരിക്കാനായി അത് വെട്ടിക്കളയണമെന്നാണ് ഹദീസില്‍ പറഞ്ഞത്.  ഈ ഹദീസില്‍ നിന്ന് ഫസഖതിനെ അനുകരിച്ച് കൊണ്ട് മീശ പിരിച്ച് വെക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter