അന്യ സ്ത്രീകളുടെ വേര്‍പെട്ടു പോന്ന മുടി, നഖം തുടങ്ങിയവ നോക്കല്‍ ഹറാമാണോ

ചോദ്യകർത്താവ്

അബു ഷറഫ് ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീരവുമായ ബന്ധപ്പെട്ട് കിടക്കുമ്പോള്‍ നോക്കാന്‍ പറ്റാത്തതൊന്നും ശരീരത്തില്‍ നിന്ന് പിരിഞ്ഞാലും നോക്കല്‍ അനുവദനീയമല്ല. സ്ത്രീയുടെ നഖം, മുടി, പുരുഷന്റെ ഗുഹ്യരോമങ്ങള്‍ എന്നിവയെല്ലാം ശരീരത്തിലായിരിക്കുമ്പോള്‍ നോക്കല്‍ ഹറാമായത് പോലെ വേര്‍പിരിഞ്ഞതിനു ശേഷവും നോക്കല്‍ ഹറാമാണ്. ഇങ്ങനെ നോക്കല്‍ അനുവദനീയമല്ലാത്ത എല്ലാ വസ്തുക്കളും ശരീരത്തില്‍ നിന്ന് വേര്‍പെട്ടാല്‍ അത് മറ്റുള്ളവര്‍കാണാത്ത വിധം മറച്ച് വെക്കല്‍ നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter