നിക്കാഹിന് മുമ്പ് കുട്ടിയുണ്ടായി ശേഷം നിക്കാഹ് കഴിച്ചു ശേഷം കുട്ടിയുടെ നിക്കാഹിന് കൈ പിടിച്ച് കൊടുക്കേണ്ടതാരാണ്?

ചോദ്യകർത്താവ്

മുബഷീര്‍ വേങ്ങര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹിന് മുമ്പുണ്ടായ കുട്ടിയെന്നാല്‍ ജാര സന്തതി എന്നാണല്ലോ അര്‍ത്ഥം. ഇസ്‍ലാമിക വീക്ഷണ പ്രകാരം ജാര സന്തതിക്ക് പിതാവില്ല. അതിനാല്‍ പിതാവ് മുഖേനയുള്ള കുടുംബങ്ങളും ഉണ്ടാവില്ലല്ലോ. മാതാവ് മുഖേനയുള്ള കുടുംബം നികാഹില്‍ വലിയ്യാവാന്‍ പറ്റില്ല. അത് കൊണ്ട് ജാരസന്തതി ولي ഇല്ലാത്തവളായി പരിഗണിക്കപ്പെടണം. വലിയ്യില്ലാത്തവളെ വിവാഹം ചെയ്തു കൊടുക്കേണ്ടത് അവളുടെ നാട്ടിലെ ഖാളിയാണ്. അവളുടെ സമ്മതത്തോടെ ഖാളി തന്റെ അധികാര പരിധിയില്‍ വെച്ച് അവളെ വിവാഹം ചെയ്തു കൊടുക്കണം. ഖാളിക്ക് കുട്ടികളുടെ സംരംക്ഷകരേയോ മറ്റു ബന്ധുക്കളേയോ ഏല്‍പിക്കുകയുമാവാം. കുട്ടി ജാരസന്തതിയാണ് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ നല്ലതും അതാണല്ലോ. ഖാളിയുടെ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് വകീലും വിവാഹം ചെയ്തു കൊടുക്കേണ്ടത്. കുട്ടിയോട് സ്നേഹമുള്ള സംരക്ഷകര്‍ക്ക് വലിയ്യാവാമെന്നാണ് മാലികീ മദ്ഹബ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter