ഒരു വ്യക്തി വിവാഹം കഴിച്ചപ്പോള്‍ ഭാര്യക്ക് 40 പവന്‍ ആഭരണമായി ലഭിച്ചു. അദ്ദേഹത്തിന് കുടുംബാംഗങ്ങളില്‍ നിന്ന് വാങ്ങിയ കടങ്ങള്‍ വീട്ടേണ്ടതുമുണ്ട്. ഇദ്ദേഹം സകാത്ത് കൊടുക്കാന്‍ അര്‍ഹനാണോ ? ആണെങ്കില്‍ എപ്രകാരം കൊടുക്കണം

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഹലാലായ ആഭരണങ്ങള്‍ക്ക് സകാത് നിര്‍ബന്ധമില്ല. ധരിക്കല്‍ ഹലാലായവര്‍ക്ക് ധരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ അമിതവ്യയമില്ലാത്ത ആഭരണങ്ങളാണ് ഹലാലായ ആഭരണങ്ങള്‍. അതെപ്പോഴും ഉപയോഗിക്കണമെന്നില്ല, ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുന്നതായാലും മതി. ഉള്ള ആഭരണങ്ങളെല്ലാം ചേര്‍ത്ത് 100 , 500 പവനുണ്ടെങ്കിലും അതിനു അമിതവ്യയമെന്ന് പറയാനൊക്കില്ല. ഓരോ ആഭരണത്തിന്റെയും സാധാരണ നാട്ടുനടപ്പനുസരിച്ചുള്ള തൂക്കമനുസരിച്ചാണ് അത് തീരുമാനിക്കേണ്ടത്. ഉദാഹരണമായി സാധാരണ ഒരു വള 1-5 വരെ പവനാണ് ഉണ്ടാവാറ്. പറയപ്പെട്ട തൂക്കത്തിലുള്ള 100 വളയുണ്ടെങ്കിലും ശരി അതില്‍ സകാത് നിര്‍ബന്ധമാവില്ല. പക്ഷെ ഒരു വള തന്നെ 25 പവനോളം വരുന്നുവെങ്കില്‍ അത് ഇസ്റാഫാണ് അതിനു സകാത് നിര്‍ബന്ധമാവും. സകാത് നിര്‍ബന്ധമായാല്‍ പിന്നെ കടമുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ടതില്ല. സകാത് നല്‍കല്‍ നിര്‍ബന്ധമായ തോതനുസരിച്ചുള്ള സമ്പത്ത് പൂര്‍ണ്ണമായ ഒരു വര്‍ഷം കൈവശം വെച്ചാല്‍ അതിനു നിശ്ചിത കണക്ക് സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. കടമുണ്ടായത് കൊണ്ട് സകാതില്‍ നിന്നൊഴിവാകില്ല. കടമുള്ളവന്റെ ഫിത്വര്‍ സകാതിനെ കുറിച്ച് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter