അറിഞ്ഞു കൊണ്ട് ഒരു ഹറാം ചെയ്താല്‍ 7 ഹറാമിന്റെ ശിക്ഷ ആണോ ലഭിക്കുന്നത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹറാമാണെന്നറിഞ്ഞ് കൊണ്ട് ചെയ്യുന്നതാണല്ലോ ഹറാം. മുന്തിരി ജൂസാണെന്ന് കരുതി കുടിച്ചു പക്ഷെ അത് കള്ളായിരുന്നു ഈ ചെയ്തതിനു ഹറാം എന്ന് പറയില്ല. ഹറാമാവണമെങ്കില്‍ ഹറാമാണെന്നറിഞ്ഞു തന്നെ ചെയ്യണം. അങ്ങനെ അറിഞ്ഞു കൊണ്ട് ഒരു നന്മ ചെയ്താല്‍ 10 നന്മയായും ഒരു തിന്മ ചെയ്താല്‍ ഒരു തിന്മയായും എഴുതപ്പെടുമെന്നാണ് അള്ളാഹു പറഞ്ഞിട്ടുള്ളത്. സ്രേഷ്ടമായ സമയം സ്ഥലം തുടങ്ങിയ അവസരത്തില്‍ ചെയ്ത തെറ്റുകളുടെ ശിക്ഷയാണ് ഇരട്ടിയായി നല്‍കപ്പെടുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter