Fair and lovly pole ulla creamukal najas aano

ചോദ്യകർത്താവ്

ഇര്‍ശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ നജസല്ല. മുന്‍കാലങ്ങളിലെല്ലാം വിത്യസ്ത തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. അവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ വിലയിരുത്തിയാണ് അത് നജസാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. അതിലുപയോഗിക്കപ്പെടുന്ന വസ്തുക്കള്‍ നജസാണ് എന്നുറപ്പില്ലാത്തിടത്തോളം അതുപയോഗിക്കാം. പന്നിയുടെ നെയ്യില്‍ നിന്നുണ്ടാക്കുന്നുവെന്നോ മറ്റോ ഉള്ള സംശയങ്ങള്‍ക്ക് പ്രസക്തിയില്ല. ഇത്തരം നജസുകളില്‍ നിന്നാണ് എന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ അത് നജസായി പരിഗണിക്കേണ്ടതുള്ളൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter